ശ്രീനഗർ; ജമ്മുകശ്മീരിലെ കുൽഗാമിലെ രെദ്വാനി മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരരെ സൈന്യം വധിച്ചു.നിലവിൽ പ്രദേശത്ത് ഭീകരർക്കായി തിരച്ചിൽ നടത്തുകയാണ്.
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് മേഖലയിൽ പരിശോധന നടത്തിയത്. തുടർന്ന് നടത്തിയ ഏറ്റുമുട്ടലിനിടെ ഭീകരിലൊരാൾ സമീപത്തെ വീട്ടിൽ ഒളിച്ചിരുന്ന് സേനയ്‌ക്ക് നേരെ വെടിയുതിർത്തു.എന്നാൽ പ്രത്യാക്രമണം നടത്തി സേന ഭീകരരെ വധിക്കുകയായിരുന്നു.
ഇതിനിടെ ഇന്നലെ ഷോപ്പിയാനിലെ ഉസ്റാംപത്രിയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെയും സൈന്യം വധിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത ജില്ലാ കമാൻഡറായ ഫിറോസ് അഹമ്മദ് ധാർ ആണ് കൊല്ലപ്പെട്ടത്
















