ദുൽഖർ സൽമാൻ നായകനായെത്തിയ ചിത്രം കുറുപ്പിന് രണ്ടാം ഭാഗം വരുന്നു. ഇത് സംബന്ധിച്ച സൂചന പങ്കുവച്ച് അണിയറപ്രവർത്തകർ പുറത്തു വിട്ട മോഷൻ പോസ്റ്റര്‍ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ദുൽഖർ അവതരിപ്പിക്കുന്ന അലക്സാണ്ടർ എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള മോഷൻ പോസ്റ്ററാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2FDQSalmaan%2Fvideos%2F277360621101458%2F&show_text=false&width=267&t=0
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിച്ച കുറുപ്പ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിത്തീർന്നിരിക്കുകയാണ് ‘കുറുപ്പ്’. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ അവഗണിച്ച് ചിത്രം തീയറ്ററുകളിൽ തന്നെ പ്രദർശനത്തിന് എത്തിക്കുവാനുള്ള ശ്രമത്തിന് ഇപ്പോൾ വമ്പൻ വിജയം കുറിച്ചിരിക്കുകയാണ്.
















