തിരുവനന്തപുരം: ഒമിക്രോണ്‍ ബാധയുണ്ടായാല്‍ അഞ്ചുമുതല്‍ ഏഴുദിവസം വരെ മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിൻറെ വിലയിരുത്തല്‍.എത്ര അളവ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ രോഗകാരണമാകുമെന്നത് രോഗവ്യാപനത്തില്‍ പ്രധാനമാണ്. ആള്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ അപേക്ഷിച്ച്ഒമിക്രോണ് ബാധക്ക് കുറഞ്ഞ അളവ് വൈറസ് സാന്നിധ്യം മതി. ആദ്യവ്യാപന ഘട്ടത്തില്‍ കണ്ടെത്തിയ ആല്‍ഫ വകഭേദം മൂലം രോഗബാധയുണ്ടാകാന്‍ താരതമ്യേനെ കൂടുതല്‍ വൈറസുകള്‍ ശരീരത്തില്‍ പ്രവേശിക്കണം. എന്നാല്‍ ഡെല്‍റ്റയില്‍ രോഗബാധക്ക് ആല്‍ഫ അപേക്ഷിച്ച് ഏഴില്‍ ഒന്ന് വൈറസുകള്‍ മതി.
ഒമിക്രോണിലേക്കെത്തുമ്ബോഴേക്കും ഡെല്‍റ്റയേക്കാള്‍ 40 മടങ്ങ് കുറവ് വൈറസ് സാന്നിധ്യം മതി രോഗബാധക്കിടയാകാന്. ഇതാണ് ഒമിക്രോണില്‍ കേസുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമാവുക. ലക്ഷണം കാണുന്നതിന് രണ്ട് ദിവസം മുമ്ബ് വൈറസ് ശരീരത്തില്‍ പ്രവേശിച്ചിരിക്കാം. ലഭ്യമായ ഡേറ്റ പ്രകാരം പ്രഹരശേഷി കുറവാണ്. കൂടുതല്‍പേര്‍ രോഗബാധിതരാകുന്ന ഘട്ടത്തിലേ എത്രത്തോളും പ്രഹരശേഷി എന്നത് വ്യക്തമാകൂ. ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി ജനിതക വകഭേദത്തിന് വിധേയമായ വൈറസാണ്. ജനിതക വകഭേദം വന്ന വൈറസുകളെ വേഗത്തില്‍ തിരിച്ചറിയുക എന്നത് പ്രതിരോധദൗത്യത്തില്‍ നിര്‍ണായകമാണെങ്കിലും ഇതിനുള്ള ജനിതകശ്രേണീകരണം സങ്കീര്‍ണവും ചെലവേറിയതുമാണ്.
സംസ്ഥാനത്ത് ആദ്യമായി ഒമിേക്രാണ്‍ പരിശോധനയില്‍ സ്ഥിരീകരിച്ചത് ആര്.ജി.സി.ബിയിലാണ്. സാമ്ബിള്‍ പരിശോധിക്കുന്നതിനുള്ള റീ ഏജന്റിന് 6500 രൂപയാണ് വില. ഫ്ലോസെല്ലിലാണ് സാമ്ബിളുകള്‍ ശ്രേണീകരണത്തിന് വിധേയമാക്കുന്നത്. ഫ്ലോസെല്ലിന് 1.15 ലക്ഷം രൂപയാണ് വില. പരമാവധി 96 സാമ്ബിളുകള്‍ വരെ ഒരു ഫ്ലോസെല്ലില് പരിശോധിക്കാം. എന്നാല്‍ ഒരു സാമ്ബിള്‍ വെച്ചും പരിശോധന നടത്താം. നഷ്ടം സഹിക്കണമെന്ന് മാത്രം.
സാമ്ബിളുകളില്‍ ഫലം വരാന്‍ വൈകുന്നത് എണ്ണം തികയാനായി കാത്തിരിക്കുന്നത് കൊണ്ടാണ്. എന്നാല്‍ പരിശോധനയും സ്ഥിരീകരണവും വൈകുന്നത് വൈറസ് പടര്‍ച്ചക്കും പ്രതിരോധത്തെ താളംതെറ്റിക്കുന്നതിനും ഇടയാക്കും. ഈ സാഹചര്യത്തിലാണ് സാമ്ബത്തികഘടകം നോക്കാതെ ജനിതക ശ്രേണീകരണത്തിന് ആര്.ജി.സി.ബിയുടെ നടപടികള്‍.
















