ഇന്ദ്രന്‍സും ഗിരീഷ് നെയ്യാറും പ്രധാന വേഷങ്ങളിലെത്തുന്ന “ശുഭദിനം” പൂര്‍ത്തിയായി.പ്രദര്ശനത്തിനായുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മാണവും ശിവറാം മണി എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ശുഭദിനം.ജനശ്രദ്ധനേടിയ മാച്ച് ബോക്സ്, തി.മി.രം എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ശിവറാം മണി.ഒരുപാട് പ്രശ്നങ്ങളുടെ നടുവില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്‍ സിഥിന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് ശുഭദിനം .

ചില നിര്‍ണ്ണായകഘട്ടത്തില്‍ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളുടെ പരിണിതഫലങ്ങള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് ചര്‍ച്ച ചെയ്യുന്ന സിനിമ കൂടിയാണിത്.ഗിരീഷ് നെയ്യാര്‍, ഇന്ദ്രന്‍സ് , ഹരീഷ് കണാരന്‍ , ജയകൃഷ്ണന്‍ , രചന നാരായണന്‍കുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിള്‍ , മാലാ പാര്‍വ്വതി, അരുന്ധതി നായര്‍ , ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായര്‍ , അരുണ്‍കുമാര്‍ , നെബീഷ് ബെന്‍സന്‍ എന്നിവരഭിനയിക്കുന്നു.
ബാനര്‍ – നെയ്യാര്‍ ഫിലിംസ്, എഡിറ്റിംഗ് , സംവിധാനം – ശിവറാം മണി, നിര്‍മ്മാണം – ഗിരീഷ് നെയ്യാര്‍, രചന – വി എസ് അരുണ്‍കുമാര്‍ , ഛായാഗ്രഹണം – സുനില്‍പ്രേം എല്‍ എസ് , പ്രോജക്‌ട് ഡിസൈനര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – നാസിം റാണി, ഗാനരചന – ഗിരീഷ് നെയ്യാര്‍, സംഗീതം – അര്‍ജുന്‍ രാജ്കുമാര്‍ , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം – മുരുകന്‍ കുണ്ടറ, കോസ്റ്റ്യുംസ് – അജയ് എല്‍ കൃഷ്ണ, സൗണ്ട് മിക്സിംഗ് – അനൂപ് തിലക്, സൗണ്ട് ഡിസൈന്‍ – രാധാകൃഷ്ണന്‍ എസ് , ഡിസൈന്‍സ് – ജോണി ഫ്രെയിംസ്, സ്റ്റില്‍സ് – മൃതുല്‍ വിശ്വനാഥ്, വിന്‍സിലോപ്പസ്, ധനില്‍കൃഷ്ണ, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍.
















