ജനീവ: കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ 63 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന.ഡെല്‍റ്റയേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ പടര്‍ന്നുപിടിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
ഡിസംബര്‍ ഒമ്ബതുവരെയുള്ള കണക്കനുസരിച്ച് 63 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കണ്ടെത്തി. നിലവില്‍ ലഭ്യമായ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സാമൂഹിക വ്യാപന തോത് ഒമിക്രോണിന് ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതലാണെന്ന് അനുമാനിക്കാം -ലോകാരോഗ്യ സംഘടന അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം വാക്സിനുകളുടെ ഫലപ്രാപ്തി കുറച്ചേക്കാമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഡെല്റ്റേയക്കാള് അപകടകാരിയല്ലെന്നും വ്യക്തമാക്കിയിരുന്നു.നവംബര്‍ 24നാണ് ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. പിന്നീട് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നുപിടിച്ചു. ഇന്ത്യയില്‍ ഇതുവരെ 41 പേര്‍ക്കാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്.
















