‘നെഞ്ചിനകത്ത് ലാലേട്ടൻ’ എന്ന് പാടി തകർത്തതുപോലെ തന്നെ മറ്റുള്ള വിസ്മയ താരങ്ങളെയും നെഞ്ചിലേറ്റുന്ന ആരാധകരുടെ കൂട്ടവും ഇവിടെ ഉണ്ടെന്ന് അറിയിക്കുകയാണ് ഈ ഒരു സംഭവം. നെഞ്ചിനകത്ത് സ്റ്റൈൽ മന്നന്റെ മുഖം പച്ചകുത്തിയ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ പോസ്റ്റ് വയറൽ ആയിരിക്കുകയാണ്. നടന്ന്റെ ജന്മദിനമായിരുന്ന ഇക്കഴിഞ്ഞ ഞായറാഴ്ച. നിരവധി താരങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരുന്നു.പ്രാര്‍ത്ഥനയും വഴിപാടുകളുമായി ആരാധകരൂം തൊട്ടു പിന്നാലെ തന്നെ ഉണ്ടായിരുന്നു.
എന്നാല്‍ ഇക്കൂട്ടത്തില്‍ രജനിയെ ചങ്കില്‍ പച്ചകുത്തിയ ഒരു ക്രിക്കറ്റ് താരത്തെ കുറിച്ചാണ് സോഷ്യല്‍ മീഡിയകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഹര്‍ഭജന്‍ സിങ് നെഞ്ചില്‍ രജനികാന്തിന്റെ മുഖം പച്ചകുത്തി അദ്ദേഹത്തോട് തനിക്കുള്ള ആരാധകന തെളിയിച്ചിരിക്കുക്കുകയാണ്. ഇന്ത്യന്‍ സിനിമാ രംഗത്തെ പ്രമുഖരെല്ലാം ആശംസകളുമായി എത്തിയപ്പോള്‍ ഹര്‍ഭജന്റെ ആശംസ വേറിട്ടതായിരുന്നു.
എന്റെ നെഞ്ചില്‍ സൂപ്പര്‍സ്റ്റാര്‍. നിങ്ങള്‍ തന്നെയാണ് 80കളുടെ ബില്ല, 90കളുടെ ബാഷ, 2കെയുടെ അണ്ണാത്തെ.. എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ ആയി ഹര്‍ഭജന്‍ സിങ് കുറിച്ചത്. പിന്നാലെ രജനി ആരാധകര്‍ ചിത്രം ഏറ്റെടുക്കുകയാണുണ്ടായത്. 71 വയസിന്റെ നിറവിലാണ് ഇന്ന് രജനി.
















