ജിതിന്‍ രവി, പ്രീതി രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ‘മുട്ടുവിന്‍ തുറക്കപ്പെടും’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നടന്‍ ഷൈന്‍ ടോം ചാക്കോ റിലീസ് ചെയ്തു.ആല്‍ബി ഫിലിംസിന്റെ ബാനറില്‍ മെല്‍വിന്‍ കോലോത്ത് ആന്‍റണീ, ഷാരോണ്‍ പുത്തന്‍പുരയ്ക്കല്‍, ബാബു മുള്ളന്‍ ചിറ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവര്‍ ചേര്‍ന്നാണ് എഴുതുന്നത്.
ഇടവേള ബാബു, ചെമ്ബില്‍ അശോകന്‍, ഉല്ലാസ് പന്തളം, വിനോദ് സാഗര്‍, സേതുലക്ഷ്മി, ചിത്ര തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട് .ജനുവരി അവസാനം സിനിമ തിയെറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്.എഡിറ്റര്‍- റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനുകുട്ടന്‍, കല-അയ്യപ്പന്‍, മേക്കപ്പ്- സുനില്‍ നാട്ടക്കല്‍, വസ്ത്രാലങ്കാരം- അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഡിനു, സത്യന്‍, സൗണ്ട് ഡിസൈന്‍- ഏരീസ് വിസ്മയ മാക്സ്, കളറിസ്റ്റ്- വിഷ്ണു പുതിയറ,പ്രൊഡക്ഷന്‍ മാനേജര്‍- നിയാസ് എന്നിവരാണ് അണിയറ പ്രവർത്തകർ.
















