ലക്നോ: ഉത്തര്‍പ്രദേശില്‍ രണ്ട് എംഎല്‍എമാര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഗോരഖ്പുരിലെ ചിലുപര് മണ്ഡലത്തിലെ വിനയ് ശങ്കര്തിവാരി, ഖാലിലാബാദില് നിന്നുള്ള ദിഗ്വിജയ് നാരായണ്‍ എന്നിവരാണ് പാര്‍ട്ടിയില്‍ ചേര്‍ന്നത്.
ദിഗ്വിജയ്യെ ബിജെപിയില്‍ നിന്നും പുറത്താക്കിയിരുന്നു. ബിഎസ്പിയില് അംഗമായിരുന്ന വിനയ് ശങ്കറെ അടുത്തിടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
2010ൽ കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് ബിഎസ്പി മത്സരിപ്പിച്ച യുപി ലെജിസ്ലേറ്റീവ് കൗൺസിൽ മുൻ ചെയർമാൻ ഗണേഷ് ശങ്കർ പാണ്ഡെയും സമാജ്വാദി പാർട്ടിയിൽ ചേർന്നു.
ഈ പ്രമുഖ നേതാക്കളെ കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള നിരവധി ബ്രാഹ്മണരും പാർട്ടിയിൽ ചേർന്നു.
















