ദുബൈ: വേള്‍ഡ് ഫെഡറേഷന് ഷോട്ടോക്കാന്‍ കരാട്ടേയുടെ കീഴില്‍ വ്യത്യസ്ത രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷത്തെ കളര്‍ ബെല്‍റ്റ്, ബ്ലാക്ക് ബെല്‍റ്റ്, സര്‍ട്ടിഫിക്കറ്റ് ബെല്‍റ്റ് എന്നിവയുടെ അവാര്‍ഡ് ദാന ചടങ്ങ് നടന്നു.
ഗ്രാന്‍ഡ് മാസ്റ്റര്‍ മുഹമ്മദ് ആഷിഖ് നേതൃത്വം നല്കി. അഹ്മദ് ഒബയ്ദ് അല്‍ മന്‍സൂരി, മുഹമ്മദ് അസീസ് ഷെരീഫി, റാശിദ് അലി അല്‍ മത്താന്, സിദ്ദീഖ്, തല്‍ഹത്ത്, ഡോ. സുലൈമാന്‍ ഹാജി, ഗാനരചയിതാവും പ്രവാസി എഴുത്തുകാരനുമായ റഷീദ് മാനന്തേരി എന്നിവര്‍ പങ്കെടുത്തു.
അമേരിക്കന്‍ ഇന്റര്‍നാഷനല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെവിന് ബ്രൗണ്‍, പരിശീലകരായ റെന്‍ഷി മുഹമ്മദലി, വിനൂപ്, സെന്‍സായിമാരായ മുഹമ്മദ് ആഷിഖ്, മുഹമ്മദ് സാദിഖ്, ഷിനാസ് മുഹമ്മദ്, അമീര്‍, അബൂബക്കര്‍, ഷമീര്‍, സഞ്ജിത്, ശരത്ത്, അല്‍താഫ്, ജംഷീര്‍, അഫ്താബ് എന്നിവര്‍ നേതൃത്വം നല്കി.
















