മനാമ: പൂര്‍ണമായും ബഹ്റൈന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച് രാജ്യത്തെ പ്രമുഖ കലാകാരന്മാരെ അണിനിരത്തി നിര്‍മിച്ച ‘കുചേലഗതി’ എന്ന ഭക്തിഗാന ആല്‍ബത്തിൻറെ പ്രകാശനം ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള നിര്‍വഹിച്ചു.
ബിനോയ് കുമാര്‍ ഗോപാലനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഗാനങ്ങള്‍ ആലപിച്ചത് ദുര്‍ഗ വിശ്വനാഥനും സംഗീതം നിര്‍വഹിച്ചത് ബി.എം. അവനീന്ദ്രനുമാണ്.
സൗഹൃദങ്ങളുടെയും കൂട്ടായ്മയുടെയും ഊഷ്മളത അന്യംനിന്നുപോകുന്ന ഈ കാലഘട്ടത്തില്‍ കൃഷ്ണ,കുചേല സംഗമത്തിൻറെ വൈകാരികതയും ആത്മസൗന്ദര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന സ്നേഹവും കുചേലഗതി എന്ന ഭക്തിഗാന ആല്‍ബത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
പ്രകാശന ചടങ്ങില്‍ റിയാസ് അബ്ദുല്‍ റഷീദ്, ആര്. നാഥ് കളത്തേരി, എന്‍.കെ. വീരമണി, മനോഹരന് പാവറട്ടി, ബിനോയ് കുമാര്‍, ഗോപാല കൃഷ്ണന് എന്നിവര്‍ പെങ്കടുത്തു.
















