ആയുഷ്മാന്‍ ഖുറാനയും വാണി കപൂറും അഭിനയിക്കുന്ന ചണ്ഡീഗഢ് കരെ ആഷിഖി എന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഇന്നലെ ഡിസംബര്‍ 10 ന് പ്രീമിയര്‍ ചെയ്തു.അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വലിയ രീതിയില്‍ ആണ് ആളുകള്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.
ആയുഷ്മാന്‍, വാണി കപൂര്‍ എന്നിവരെ കൂടാതെ, ചണ്ഡീഗഡ് കരെ ആഷിഖിയില്‍ അഭിഷേക് ബജാജ്, കന്‍വല്‍ജിത് സിംഗ്, ഗൗരവ് ശര്‍മ്മ, ഗൗതം ശര്‍മ്മ, യോഗ്‌രാജ് സിംഗ്, അഞ്ജന്‍ ശ്രീവാസ്തവ് എന്നിവരും ഉള്‍പ്പെടുന്നു. ഗൈ ഇന്‍ ദി സ്കൈ പിക്ചേഴ്സുമായി സഹകരിച്ച് ടി-സീരീസ് നിര്‍മ്മിച്ച ഒരു റൊമാന്റിക് ചിത്രമാണ് ചണ്ഡീഗഡ് കരെ ആഷിഖി. ചിത്രം 2021 ജൂലൈയില്‍ റിലീസ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും, നിര്‍മ്മാതാക്കള്‍ റിലീസ് മാറ്റിവച്ചു.
















