ഹൈദരാബാദ്: കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ലാൻസ് നായ്ക് സായ് തേജയുടെ കുടുംബത്തിന് ആന്ധ്രപ്രദേശ് സർക്കാർ 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.രണ്ട് കുട്ടികളുടേയും വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്തു.മന്ത്രി ആർ രാമചന്ദ്രറെഡ്ഢി സൈനികന്റെ വീട്ടിലെത്തി ചെക്ക് നൽകും.സായ് തേജയുടെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി വ്യക്തമാക്കി.
അതേസമയം സായ് തേജയുടെ സംസ്കാരം നാളെയാണ് നടക്കുക.ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഉച്ചയോടെ സായ് തേജയുടെ മൃതദേഹം ബംഗ്ലൂരുവിലെത്തിച്ചു. യെലഹങ്ക എയർബേസിൽ സേനാംഗങ്ങൾ അന്തിമോപചാരം അർപ്പിച്ചു. നാളെ പുലർച്ചെ ആന്ധ്രയിലെ ചിറ്റൂരിലേക്ക് സൈനികവാഹനത്തിൽ മൃതദേഹം കൊണ്ടുപോകും.
















