നവാഗതനായ ഡോ.പ്രഗ്ഭൽ (Dr. Pragabhal) സംവിധാനം ചെയ്യുന്ന അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ മഡ്ഡി ( muddy) നാളെ തിയറ്ററുകളിലെത്തും. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയാണ് മഡ്ഡി. ഓഫ് റോഡ് മോട്ടോർ സ്‌പോർട്ടിന്റെ ഒരു രൂപമാണ് മഡ്റേസിങ്ങ്. മഡ്റേസിങ്ങ് വിഷയമാക്കിയുളള സിനിമകൾ അപൂർവമാണ്. മഡ് റേസിങ് വിഭാഗത്തിലെ സമഗ്രമായ ആക്‌ഷൻ ത്രില്ലറായാണ് ചിത്രം വിഭാവനം ചെയ്തിരിക്കുന്നത്. ‘കോസ്റ്റ്ലി മോഡിഫൈഡ്’ 4×4 വാഹനങ്ങളാണ് മഡ് റേസിംഗിനായി സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. ചിത്രം മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുമായാണ് പ്രദർശനത്തിന് എത്തുന്നത്.
ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ നിർമ്മാണം പികെ7 പ്രൊഡക്ഷൻറെ ബാനറിൽ പ്രേമ കൃഷ്‍ണ ദാസ് ആണ്. എഡിറ്റിംഗ് സാൻ ലോകേഷ്, സംഗീതം, പശ്ചാത്തലസംഗീതം, സൗണ്ട് ഡിസൈൻ രവി ബസ്‍റൂർ, ഛായാഗ്രഹണം കെ ജി രതീഷ്, ആക്ഷൻ കൊറിയോഗ്രഫി റൺ രവി, മഡ് റേസ് കൊറിയോഗ്രഫി ഡോ പ്രഗഭൽ, ചിത്രത്തിൻറെ കഥയും തിരക്കഥയും സംവിധായകൻറേത് തന്നെയാണ്. സംഭാഷണം എഴുതിയിരിക്കുന്നത് ആർ പി ബാല. യുവാൻ കൃഷ്‍ണ, റിഥാൻ കൃഷ്‍ണ, അമിത് ശിവദാസ്, രൺജി പണിക്കർ, അനുഷ സുരേഷ്, ഹരീഷ് പേരടി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
















