തെന്നിന്ത്യൻ സിനിമാ(south indian movie) പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ(allu arjun) ചിത്രമാണ് ‘പുഷ്പ'(pushpa). അല്ലുവിന്റെ വേറിട്ട നായക വേഷവും ഫഹദിന്റെ വില്ലനിസവും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ഡിംസംബർ 17നാണ് ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ റിലീസ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന വാർത്തകൾക്ക് പ്രേക്ഷക സ്വീകാര്യതയും ഏറെയാണ്. ഇപ്പോഴിതാ സിനിമയിലെ മുഴുവൻ അണിയറ പ്രവർത്തകർക്കും സ്നേഹ സമ്മാനവുമായി എത്തിയിരിക്കുകയാണ് അല്ലു അർജുൻ.
സിനിമയുടെ നാൽപതോളം വരുന്ന അണിയറപ്രവർത്തകർക്ക് സ്വർണനാണയങ്ങൾ സമ്മാനമായി നൽകിയിരിക്കുകയാണ് അല്ലു അർജുൻ. 10 ഗ്രാം വീതമുള്ള സ്വർണനാണയങ്ങളാണ് ഓരോരുത്തർക്കും അല്ലു സമ്മാനമായി നൽകിയത്. ഇതുകൂടാതെ പ്രൊഡക്ഷൻ സ്റ്റാഫുകൾക്ക് 10 ലക്ഷം രൂപയും താരം സമ്മാനമായി നൽകി.
















