ബെംഗളുരു: ചിക്കബെട്ടഹള്ളിയില്‍ പൊലീസുകാരെ ആക്രമിച്ച സഹോദരന്മാര്‍ അറസ്റ്റില്‍. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ മനോജ്, ഫുഡ് ഡെലിവറി കമ്പനി മാനേജറായ ധീരജ് എന്നിവരാണ് പിടിയിലായത്.തിങ്കളാഴ്‌ച രാത്രിയായിരുന്നു കേസിനാസ്‌പദമായ സംഭവം.
വണ്‍ വേ റോഡിലൂടെ വന്ന പ്രതികളോട് യു ടേണ്‍ എടുക്കാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടതാണ് ഇരുവരെയും അക്രമത്തിന് പ്രകോപിപ്പിച്ചത്. സഹോദരങ്ങള്‍ പൊലീസുകാരുടെ കരണത്തടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
















