തിരുവനന്തപുരം: പ്രശസ്തമായ ലിയോനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പിന് കേരളാ കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ രാജു നാരായണസ്വാമി അര്‍ഹനായി.ഭൗതിക സ്വത്ത് അവകാശനിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോണ്‍ യൂനിവേഴ്സിറ്റി നല്‍കുന്ന അംഗീകാരമാണ് ഈ ഫെല്ലോഷിപ്പ്.
ബാംഗ്ലൂര്‍ നാഷണല്‍ ലോ സ്കൂളില്‍ നിന്നും ഈ വിഷയത്തില്‍ ഒന്നാം റാങ്കോടെ പി.ജി ഡിപ്ലോമയും എന്‍.എല്‍.യു ഡല്‍ഹിയില്‍ നിന്നും ഗോള്‍ഡ് മെഡലോടെ എല്‍എല്‍.എംഉം സ്വാമി നേടിയിട്ടുണ്ട്.1991 ബാച്ചിലെ ഉദ്യോഗസ്ഥനായ സ്വാമി നിലവില്‍ പാര്‍ലമെന്‍ററി കാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആണ്. അഞ്ചു ജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, കാര്‍ഷികോല്‍പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് ഐ.ഐ.ടി കാണ്‍പൂര്‍ അദ്ദേഹത്തിന് 2018ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് കരസ്ഥമാക്കി. 16 സംസ്ഥാനങ്ങളില്‍ നടന്ന 32 തെരഞ്ഞെടുപ്പുകളില്‍ കേന്ദ്ര നിരീക്ഷകനായിരുന്നു. 2018 ലെ സിംബാംവേ തെരെഞ്ഞെടുപ്പില്‍ അന്താരാഷ്ട്ര നിരീക്ഷകനെന്ന പേര് വന്നു. സൈബര്‍ നിയമത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പും 2003ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും നേടിയിട്ടുണ്ട്. 200ലേറെ ഗവേഷണ പ്രബന്ധങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
















