കൊച്ചി: കൊച്ചിയിൽ മോഡലിനെ പീഡിപ്പിച്ച കേസിൽ പ്രതി സലിംകുമാർ കുറ്റം സമ്മതിച്ചതായി പോലീസ്. പെൺകുട്ടിയുടെ മൊഴി വിശദമായ് പരിശോധിക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
ഫോട്ടോഷൂട്ടിൻ്റെ മറവിലാണ് കൊച്ചിയിൽ 27 കാരിയായ മോഡലിനെ പീഡനത്തിനരയാക്കിയത്. പ്രതികളായ അജ്മൽ, ഷമീർ, ക്രിസ്റ്റീന എന്നിവർ ഒളിവിലാണ്. അറസ്റ്റിലായ സലിംകുമാറും പെൺകുട്ടിയും പരസ്പരം അറിയുന്നവരാണെന്ന് പോലീസ് പറഞ്ഞു. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാണെന്നും പോലീസ് പറഞ്ഞു.
















