കത്രീന കൈഫും(Katrina Kaif) വിക്കി കൗശലും(Vicky Kaushal) തമ്മിലുള്ള വിവാഹത്തിന്റെ ചൂടുപിടിച്ച ചർച്ചകളാണ് ബോളിവുഡിൽ ഇപ്പോൾ. വൻ ഒരുക്കങ്ങളാണ് ഇരുവരും വിവാഹത്തിനായി ഒരുക്കിയിരിക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ വിവാഹ സ്ഥലത്തേക്ക് താരങ്ങൾ ഹെലികോപ്റ്ററിൽ ആകും എത്തുകയെന്ന വാർത്തയാണ് വരുന്നത്.
മീഡിയകളുടെ ക്യാമാറാക്കണ്ണുകളിൽ നിന്നും രക്ഷപ്പെടാനാണ് ഇരുവരും ഹെലികോപ്റ്ററിൽ വരുന്നതെന്നാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോർട്ടിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹം നടക്കുന്നത്. ഈമാസം 9ന് നടക്കുന്ന വിവാഹത്തിനായി ഇരുവരും 5ന് തന്നെ ജയ്പൂരിലേക്ക് എത്തും.
വിവാഹത്തിൽ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികൾക്ക് നൽകുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
















