കുമളി; ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ നാല് ഷട്ടറുകൾ കൂടി തുറന്നു. ഇതോടെ തുറന്നുവെച്ച ഷട്ടറുകളുടെ എണ്ണം ഒമ്പതായി. ഇപ്പോൾ ഷട്ടറുകളിലൂടെ 5668.16 ഘനയടി വെള്ളമാണ് തമിഴ്‌നാട് ഒഴുക്കിവിടുന്നത്.തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് വീണ്ടും കൂട്ടിയതോടെ പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.കഴിഞ്ഞ രണ്ട് തവണയായി തമിഴ്നാട് രാത്രിയിൽ ഷട്ടറുകൾ തുറക്കുന്നത് പതിവാക്കിയിരിക്കുകയാണ്. രാത്രിയിൽ ഷട്ടറുകൾ തുറക്കരുതെന്ന കേരളത്തിന്റെ ആവശ്യം കാറ്റിൽ പറത്തിയാണ് തമിഴ്നാടിന്റെ ഈ പ്രവൃത്തി.
അതേസമയം അണക്കെട്ടിലെ ജലനിരപ്പിൽ പുലർച്ചെയോടെ നേരിയ കുറവ്. 141.95 അടിയാണ് ഇപ്പോൾ ജലനിരപ്പ്. ഇതോടെ സ്പിൽ വേയിലെ ഒരെണ്ണം ഒഴികെ എല്ലാ ഷട്ടറുകളും അടച്ചു. ഇന്നലെ രാത്രിയിൽ പക്ഷേ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെ സ്പിൽവേയിലെ മൂന്നു ഷട്ടർ കൂടി തമിഴ്നാട് തുറന്നിരുന്നു. അനുവദനീയ സംഭരണ ശേഷിയായ 142 അടിയിലെത്തിയതോടെയായിരുന്നു ഇത്. . രണ്ടു ഷട്ടറുകൾ രാത്രി എട്ടു മണിക്കാണ് തുറന്നത്.

















