ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ സ്പിൽവേയുടെ നാല് ഷട്ടറുകൾ തമിഴ്നാട് അടച്ചു. അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെയാണ് ഷട്ടറുകൾ അടച്ചത്. നിലവിൽ അഞ്ച് ഷട്ടറുകൾ 60 സെന്റിമീറ്റർ വീതം തുറന്നിട്ടുണ്ട്. ഇതിലൂടെ സെക്കന്റിൽ 3960 ഘടയടി വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ട്.
8.30നാണ് ഷട്ടറുകൾ അടച്ചത്. വൈകുന്നേരം ഒൻപത് ഷട്ടറുകൾ ഉയർത്തി 7,300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വൈകുന്നേരം അഞ്ച് മുതലാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നു തുടങ്ങിയത്.
പെരിയാർ തീരത്തുള്ളവർ ജാഗ്രത തുടരണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.

















