ഇന്ത്യക്കെതിരെയുള്ള ഏറ്റവും മികച്ച ബൗളിങ് പ്രകടനം എന്ന റെക്കോഡ് സ്വന്തമാക്കി അജാസ് പട്ടേല്‍. ഇംഗ്ലണ്ട് ഇതിഹാസതാരം ഇയാന്‍ ബോതത്തിന്‍റെ നേട്ടമാണ് അജാസ് മറികടന്നത്.
രണ്ടാം ടെസ്റ്റില്‍ 14 വിക്കറ്റുകളാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ആദ്യ ഇന്നിങ്സില്‍ പത്ത്, രണ്ടാം ഇന്നിങ്സില്‍ നാല് എന്നിങ്ങനെയായിരുന്നു വിക്കറ്റുകള്‍.
1980 ബോതം 103ന് 13 വിക്കറ്റ് നേടിയിരുന്നു. മുംബൈയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. 225 റണ്‍സ് വിട്ടുകൊടുത്താണ് അജാസ് 14 വിക്കറ്റുകള്‍ വീഴ്ത്തിയത്. നേരത്തെ ഒരു ഇന്നിങ്‌സിൽ പത്ത് വിക്കറ്റും വീഴ്ത്തിയ റെക്കോഡും അജാസ് നേടിയിരുന്നു.
കിവീസിനായി ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്ത താരങ്ങളില്‍ രണ്ടാമതെത്താനും അജാസിനായി. 1985ല്‍ 15 വിക്കറ്റ് വീഴ്ത്തിയ റിച്ചാര്‍ഡ് ഹഡ്ലിയുടേതാണ് ടെസ്റ്റ് ക്രിക്കറ്റിലെ ന്യൂസിലന്‍ഡ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.
















