പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജോജു ജോര്‍ജ് ചിത്രമാണ് ‘മധുരം’. അഹമ്മദ് കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.’മധുരം’ എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു.എന്നാല്‍,ഇപ്പോള്‍ ജോജു ജോര്‍ജ് ചിത്രം ഡയറക്‌ട് ഒടിടി റിലീസായിരിക്കുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്യുക. പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ‘മധുരം’ ഒരു പ്രണയകഥയായിരിക്കും പറയാന്‍ പോകുന്നത്. ശ്രുതി രാമചന്ദ്രന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. കൂടാതെ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.
















