കൊച്ചി: കൊച്ചി മോഡലുകളുടെ (models death) അപകടമരണത്തിലേക്ക് നയിച്ച കാർ ചേസിംഗ് നടത്തിയ സൈജു തങ്കച്ചൻ (saiju thankachan)ഉൾപ്പെട്ട ലഹരിമരുന്ന് കേസിൽ കൊച്ചി നഗരത്തിലെ വിവിധ ഫ്ലാറ്റുകളിൽ പൊലീസ് പരിശോധന. ലഹരി മരുന്ന് ഉപയോഗിച്ചെന്ന് സൈജു മൊഴി നൽകിയ ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. പൊലീസ് നാർക്കോട്ടിക് സെല്ലുമായി ചേർന്നാണ് പരിശോധന. സൗത്ത്, മരട്, തേവര, പനങ്ങാട് മേഖലകളിലാണ് പരിശോധന നടത്തുന്നത്.
ലഹരിപാർട്ടികളിൽ പങ്കെടുത്ത ഏഴ് യുവതികളടക്കം 17 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൈജു തങ്കച്ചൻറെ ഫോണിലെ രഹസ്യ ഫോൾഡറിൽ നിന്ന് രാസലഹരിയും കഞ്ചാവും ഉൾപ്പടെ ഉപയോഗിക്കുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചോദ്യം ചെയ്യലിൽ പാർട്ടികൾ നടന്ന സ്ഥലങ്ങളെക്കുറിച്ചും പങ്കെടുത്തവരുടെ പേര് വിവരങ്ങളും സൈജു പൊലീസിന് കൈമാറിയിരുന്നു.
സൈജുവിൻറെ ഈ കുറ്റസമ്മത മൊഴിയുടെയും വിഡോയകളുടെയും അടിസ്ഥാനത്തിലാണ് മയക്കുമരുന്ന് പാർട്ടികൾ നടന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ പ്രത്യേകം കേസെടുത്തത്. തൃക്കാക്കര, ഇൻഫോപാർത്ത്, ഫോർട്ട് കൊച്ചി, മരട്, പനങ്ങാട്, എറണാകുളം സൗത്ത്, ഇടുക്കി ആനച്ചാൽ സ്റ്റേഷനുകളിലായാണ് 17 കേസുകൾ എടുത്തിട്ടുള്ളത്.

















