ജൽപായിഗുരി: കോളേജിനുള്ളിൽ (college) വെച്ച് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി (Degree student) ബലാത്സംഗത്തിനിരയായതായി(Rape) പരാതി. കൂച്ച് ബെഹാർ തൂഫാൻഗഞ്ചിലെ (Tufanganj) കോളേജിൽ വെച്ചാണ് ബലാത്സംഗത്തിനിരയായതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. നവംബർ 30നാണ് പരാതിക്കടിസ്ഥാനമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു. കോളേജിൽ പ്രവേശിച്ച അക്രമി തന്നെ ആളൊഴിഞ്ഞ മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നാണ് പെൺകുട്ടിയുടെ പരാതി.
വീട്ടിലെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളോട് വിവരം പറഞ്ഞു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം പരാതി നൽകാൻ തയ്യാറായില്ലെങ്കിലും വെള്ളിയാഴ്ച പരാതിയുമായി രംഗത്തെത്തി. കോളേജിൽ മതിയായ സുരക്ഷയില്ലാത്തതിനാലാണ് ഇത്തരമൊരു സംഭവം നടന്നതെന്നും ആരോപണമുയർന്നു.
















