അജ്മാന്: പ്രവാസി വയനാട് ഷാര്‍ജ ചാപ്റ്റര്‍ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. അംഗങ്ങള്‍ 50 തരം ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയിരുന്നു.യു.എ.ഇ ഫോട്ടോഗ്രഫി മത്സരത്തിലും കുട്ടികള്‍ക്കായി നടത്തിയ കലാ മത്സര പരിപാടിയിലും വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
പ്രവാസി വയനാട് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മൊയ്ദു മാക്കിയാട് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ ചാപ്റ്റര്‍ ചെയര്മാന് അയ്യൂബ് ഖാന് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.
മണി രാജഗോപാല്‍ രചിച്ച കാക്കപ്പൊന്നും വളപ്പൊട്ടുകളും എന്ന കവിത സമാഹാരം രക്ഷാധികാരി അഡ്വ. ബിനോയ് മാത്യുവിനു നല്കി പ്രകാശനം ചെയ്തു. അജ്മാന് ചാപ്റ്റര്‍ പ്രതിനിധി നിബിന് നിഷാദ്, ദുബൈ ചാപ്റ്റര്‍ പ്രതിനിധി മുജീബ് തരുവണ, സെന്‍ട്രല്‍ കമ്മിറ്റി രക്ഷാധികാരി ബിനോയ് എം. നായര്‍, ചാപ്റ്റര്‍ രക്ഷാധികാരികളായ അഡ്വ. യു.സി. അബ്ദുല്ല, ഷാജി നരികൊല്ലി എന്നിവര്‍ സംസാരിച്ചു.
















