അജയ് വാസുദേവിന്റെ പകലും പാതിരാവും വാഗമണ്ണില്‍ രജീഷാ വിജയന് ഇതാദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു. രാജാധിരാജ, മാസ്റ്റര്‍ പീസ്, ഷൈലോക്ക് തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങള്‍ ഒരുക്കിയ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ത്രില്ലറായ ”പകലും പാതിരാവും” എന്ന ചിത്രത്തിലാണ് രജീഷയും കുഞ്ചാക്കോ ബോബനും നായികാനായകന്മാരാകുന്നത്. ശ്രീഗോകുലം മൂവീസ് (പ്രൈ) ലിമിറ്റഡിന്റെ ബാനറില്‍ ഗോകുലം ഗോപാലന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം വാഗമണ്ണില്‍ തുടങ്ങി.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കെ.യു. മോഹന്‍, ദിവ്യദര്ശന്, സീത, അമല്‍ നാസര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നിഷാദ് കോയയുടേതാണ് രചന. ഫായിസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്: റിയാസ് ബദര്‍, കലാസംവിധാനം: ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം ഡിസൈന്‍ : ഐഷാ ഷഫീര്‍ സേട്ട്, മേയ്ക്കപ്പ്: ജയന് പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മനേഷ് ബാലകൃഷ്ണന്, അസോസിയേറ്റ് ഡയറക്ടര്‍: ഉനൈസ്. എസ്, സഹസംവിധാനം: അഭിജിത്ത്.പി.ആര്, ഷഫിന്‍ സുള്‍ഫിക്കര്‍, സതീഷ് മോഹന്‍, ഹുസൈന്.
















