നവാഗതയായ രമ്യ അരവിന്ദിന്റെ ‘ഒരു പോലീസിന്റെ മരണം’ എന്ന ചിത്രത്തില്‍ ഉര്‍വശി പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
ഒരു പോലീസുകാരന്റെ ദുരൂഹസാഹചര്യത്തിലുളള മരണംവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ചലി മേനോന്റെയും ശ്യാമപ്രസാദിന്റെയും സഹസംവിധായകയാണ് രമ്യ അരവിന്ദ് സിനിമയിലേക്കെത്തുന്നത്.
ഒരിടവേളയ്ക്ക് ശേഷം ഉര്‍വശി കേന്ദ്രകഥാപാത്രമായി എത്തുന്നു എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. സൗബിന്‍ ഷാഹിറാണ് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതിരിപ്പിക്കുന്നത്.ഡിക്‌സണ്‍ പൊടുത്താസിന്റെ നിര്‍മ്മാണ നിര്‍വ്വഹണത്തില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശഹനാദ് ജലാണ്, ചിത്രസംയോജനം:കിരണ്‍ദാസ് , പ്രൊഡക്ഷന്‍ ഡിസൈനര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുതാസ്സ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്, സൗണ്ട് എന്‍ജിനീയര്‍: വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ , വസ്ത്രാലങ്കാരം:ബുസി ബേബി ജോണ്‍, മേക്കപ്പ്: ജോ കൊരട്ടി, ടൈറ്റില്‍ ഡിസൈനര്‍: പ്രജ്വാള്‍ സേവിയര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഉമേഷ് രാധാകൃഷ്ണന്‍, വാര്‍ത്താ പ്രചരണം: എം.ആര്‍ പ്രൊഫഷണല്‍.
















