സിനിമാസ്വാദകർ ഏറെ കാത്തിരിക്കുന്ന് താരവിവാഹമാണ് ബോളിവുഡ് താരങ്ങളായ വിക്കി കൗശലിൻറേയും(Vicky Kaushal) കത്രീന കൈഫിൻറേതും(Katrina Kaif). വിവാഹ ദിവസം അടുത്തിരിക്കെ വൻ ഒരുക്കങ്ങളാണ് ഇരുവരും ഒരുക്കിയിരിക്കുന്നത്. അതിഥികളെ കാത്തിരിക്കുന്നത് വലിയ സർപ്രൈസുകൾ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
രാജസ്ഥാനിലെ സവായ് മധോപൂരിലെ റിസോർട്ടാണ് വിവാഹ നടക്കുകയെന്ന വാർത്തകൾ നേരത്തെ എത്തിയിരുന്നു. റിസോർട്ടിന് സമീപത്തായി സ്ഥിതി ചെയ്യുന്ന രൻത്തംബോർ ദേശീയ ഉദ്യാനത്തിൽ അതിഥികൾക്കായി പ്രത്യേക കടുവ സഫാരിയുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതിനായുള്ള നിർദേശങ്ങൾ താരങ്ങൾ ഇവന്റ് മാനേജ്മെന്റ് ടീമിന് നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹത്തിൽ പങ്കെടുക്കാൻ ഒരു രഹസ്യ കോഡ് അതിഥികൾക്ക് നൽകുമെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഹോട്ടൽ മുറികൾ പോലും ഒരു കോഡ് വഴി മാത്രമേ ആക്‌സസ് ചെയ്യാൻ കഴിയൂ, ഫോണുകൾ അനുവദിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
വളരെ ചുരുക്കും പേർക്ക് മാത്രമായിരിക്കും വിക്കി കൗശലിന്റേതും കത്രീന കൈഫിന്റേയും വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണമുണ്ടാകുക. കൊവിഡിന്റെ പുതിയ വകഭേദം ആശങ്ക സൃഷ്‍ടിക്കുന്നതിനാൽ നേരത്തെ തീരുമാനിച്ച അതിഥികളുടെ പട്ടിക ചുരുക്കാൻ തീരുമാനിച്ചുവെന്നും സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അടുത്തിടെ കത്രീന കൈഫിന്റെ വസതിക്ക് അടുത്ത് സമീപത്തുവെച്ചുള്ള വിക്കി കൗശലിന്റെ ഫോട്ടോ പുറത്തുവന്നിരുന്നു. വിക്കി കൗശലും കത്രീന കൈഫും സാമൂഹ്യമാധ്യമങ്ങളിൽ മറ്റ് താര ജോഡികളെ പോലെ പരസ്‍പരമുള്ള ഫോട്ടോകൾ അങ്ങനെ പങ്കുവയ്‍ക്കാറില്ല.
















