കൊച്ചി: കണ്ണൂര്‍ സ്വദേശി ഗോപിക സുരേഷ് കേരളത്തിൻ്റെ സൗന്ദര്യറാണിയായി(Miss Kerala 2021). കൊച്ചിയിൽ നടന്ന മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട 25 സുന്ദരിമാരെ പിന്തള്ളിയാണ് ഗോപിക മിസ് കേരളയായത്. മൂന്ന് റൌണ്ടുകളിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയവരാണ് വിജയികളായത്. എറണാകുളം സ്വദേശിനി ലിവ്യ ഫസ്റ്റ് റണ്ണര്‍ അപ്പും തൃശൂര്‍ സ്വദേശിനി ഗഗന ഗോപാല്‍ സെക്കന്റ് റണ്ണറപ്പും ആയി.
കേരളത്തിൻ്റെ അഴകിൻ്റെ റാണിയാകാന്‍ 25 പേരാണ് മത്സരിച്ചത്. കേരളീയ ലഹങ്ക, ഗൗണ്‍ എന്നിവയുടെ തിളക്കത്തില്‍ വ്യത്യസ്തമായ റൗണ്ടുകളിലെ ചുവടുവയ്പ്പില്‍ ഓരോരുത്തരും മാറ്റുകാണിച്ചു. മൂന്നാം റൗണ്ടില്‍ പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് സഞ്ജന ജോണ്‍ ഒരുക്കിയ ഡിസൈനര്‍ ഗൗണുകൾ ധരിച്ചായിരുന്നു സുന്ദരിമാരുടെ ക്യാറ്റ് വാക്.
മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ ആരാണ് യഥാര്‍ത്ഥ ഉത്തരവാദി? എന്ന ചോദ്യമാണ് ഫൈനല്‍ റൗണ്ടിലേക്ക് നിര്‍ണയിക്കപ്പെട്ട അഞ്ചുപേരില്‍ നിന്ന് വിജയിയെ നിര്‍ണയിച്ചത്. ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിനിയാണ് ഗോപിക. ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ത്ഥിനിയാണ് ഗഗന ഗോപാല്‍. സംവിധായകന്‍ ജീത്തു ജോസഫ്, സംഗീത സംവിധായകന്‍ ദീപക് ദേവ് തുടങ്ങിയവരായിരുന്നു വിധി കര്‍കത്താക്കള്‍.
















