ഭുവനേശ്വർ: ഒഡീഷ തീരത്ത് ജവാദ് ചുഴലിക്കാറ്റ് വീശുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തേക്ക് 95 ട്രെയിനുകളുടെ സർവീസ് റദ്ദാക്കിയതായി ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു.
കേരളത്തിലേക്കുള്ള സിൽച്ചർ-തിരുവനന്തപുരം അരുനോയ് പ്രതിവാര സൂപ്പർഫാസ്റ്റ് ട്രെയിൻ(Train No.12508), ധനബാദ്-ആലപ്പുഴ പ്രതിദിന എക്‌സ്പ്രസ്സ്(Train No.13351), പാറ്റ്‌ന-എറണാകുളം ബൈവീക്കലി സൂപ്പർഫാസ്റ്റ്(Train No.22644) എന്നീ ട്രെയിനുകളാണ് റദ്ദ് ചെയ്തത്.
ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം – ഷാലിമാർ ബൈ വീക്കിലി സൂപ്പർഫാസ്റ്റ് ട്രെയിൻ (Train No. 22641), കന്യാകുമാരി – ദിബ്രുഗഡ് വീക്കിലി വിവേക് എക്‌സ്പ്രസ്സ് (Train No. 15905) എന്നിവ നേരത്തെ റദ്ദ് ചെയ്തിരുന്നു.
















