പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ ശുപാർശ നൽകിയതിന് പിന്നാലെ, പിഎസ്സി ഇന്ന് അടിയന്തര യോഗം ചേരുന്നു. ഗവർണറുടെ നടപടിയിൽ സ്വീകരിക്കേണ്ട നിയമപരമായ നിലപാടുകളും ഹൈക്കോടതി നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര ആർലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശിപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും.
ഇതിന് പുറമേ പരീക്ഷ തട്ടിപ്പിൽ മുതിർന്ന പിഎസ്സി അംഗങ്ങളായ ഡോ.എസ്. ശ്രീകുമാർ, എസ്.എ സെയിഫ് എന്നിവരോട് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് എസ്ഐടി മേധാവി അജിതാ ബീഗം ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമെടുക്കും.















