കൊച്ചി: കൊച്ചിയിലെ മോഡലുകളുടെ അപകടമരണത്തിൽ സൈജു തങ്കച്ചന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജുഡീഷൽ മജിസ്ട്രേട്ട് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് സൈജുവിനെ കോടതിയിൽ ഹാജരാക്കിയത്.
ഇതോടൊപ്പം ജാമ്യാപേക്ഷയും കോടതി പരിഗണിക്കുകയായിരുന്നു. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. സൈജു മോഡലുകളെ പിന്തുടരുന്നതിന് ഉപയോഗിച്ച ആഡംബരക്കാർ ഉടമ ഫെബി ജോണിനെ ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്യും.
മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചിരുന്നു. പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ വരുന്ന പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും സൈജുവിന്റെ മൊഴിയിലുണ്ട്. ഈ ഉദേശത്തില്‍ തന്നെയാണ് മരിച്ച മോഡലുകളെയും സൈജു സമീപിച്ചത്.

















