ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുളള രണ്ടുപേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇവർ സൗത്ത് ആഫ്രിക്കയിൽ നിന്ന് എത്തിയവരാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66, 46 വയസുളളവര്ക്കാണ് രോഗം. ഇരുവരുമായി സമ്പര്‍ക്കം ഉണ്ടായവര്‍ നിരീക്ഷണത്തിലാണ്.
സമ്പര്‍ക്കത്തില്‍ വന്നവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണം നടത്തും. പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ജാഗ്രത അത്യന്താപേക്ഷിതമാണാണെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും ഒത്തുചേരലുകൾ ഒഴിവാക്കണമെന്നും അഗർവാൾ പറഞ്ഞു.