രാജസ്ഥാനിൽ സബർമതി-ആഗ്ര എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി

അജ്മീർ:  രാജസ്ഥാനിലെ അജ്മീറിൽ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ച് സബർമതി സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിൻ്റെ എഞ്ചിൻ പാളം തെറ്റി. അപകടത്തിൽ ആളപായമില്ല.

     പുലർച്ചെ 1.04 ഓടെ മദാർ റെയിൽവേ സ്‌റ്റേഷനു സമീപം സബർമതി-ആഗ്ര കാൻ്റ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് 12548 എന്ന ട്രെയിൻ ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് സംഭവം. പരിക്കേറ്റ യാത്രക്കാരെ പ്രദേശത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിന്‍റെ എൻജിനും നാല് കോച്ചുകളുമാണ് പാളം തെറ്റിയത്. റെയിൽവേ ഉദ്യോഗസ്ഥർ അപകടസ്ഥലത്ത് പരിശോധന നടത്തുകയാണ്.

     അപകടത്തെ തുടർന്ന് മറ്റ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. തകർന്ന പാളം പുനഃസ്ഥാപിച്ച് ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ.

Read more: 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യ