ന്യൂഡല്‍ഹി: ശിരോമണി അകാലിദള്‍ നേതാവ് മഞ്ജീന്ദര്‍ സിങ് സിര്‍സ ബി.ജെ.പിയില്‍ ചേര്‍ന്നു. ബുധനാഴ്ച, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെയും ഗജേന്ദ്ര സിങ് ശെഖാവത്തിന്റെയും സാന്നിധ്യത്തിലാണ് സിര്‍സയുടെ ബി.ജെ.പി. പ്രവേശനം. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണ് മഞ്ജീന്ദര്‍ സിങ്ങിന്റെ കൂടുമാറ്റം.
ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി(ഡി.എസ്.ജി.എം.സി.) അധ്യക്ഷ സ്ഥാനത്തുനിന്ന് ബുധനാഴ്ച രാവിലെ സിര്‍സ രാജിവെച്ചിരുന്നു. വരാനിരിക്കുന്ന ഡി.എസ്.ജി.സി. സംഘടനാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും സിര്‍സ വ്യക്തമാക്കിയിട്ടുണ്ട്.
ബി.ജെ.പി. അംഗത്വം സ്വീകരിക്കുന്നതിന് മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയുമായും സിര്‍സ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ധര്‍മേന്ദ്ര പ്രധാന് പറഞ്ഞു.