Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Human Rights

ഹസ്‌നക്ക് നീതി വേണം; മരണത്തിന് ഉത്തരവാദികൾ താലൂക്ക് ആശുപത്രി ജീവനക്കാരോ കോവിഡ് വാക്‌സിനോ ?

Web Desk by Web Desk
Nov 30, 2021, 03:30 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് ഉണ്ടായ ആരോഗ്യ പ്രവർത്തകരുടെ വീഴ്ച്ച തകർത്തത് ഒരു യുവതിയുടെ ജീവിതമാണ്. അലർജിക്ക് ചികിത്സക്ക് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിയ കുറ്റിപ്പുറം സ്വദേശിനി വി.പി ഹസ്‌നയാണ് മരിച്ചത്. ഏറെ ഗൗരവത്തോടെ ആരോഗ്യ സംവിധാനങ്ങൾ പരിശോധിക്കേണ്ടതാണ് ഹസ്‌നയുടെ മരണം. കോവിഡ് വാക്‌സിനും യുവതിക്ക് നൽകിയ ഇൻജക്ഷനും തമ്മിൽ എന്ത് പ്രവത്തനമാണ് സംഭവിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്.

കഴുത്തിലും കയ്യിലും ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് 25ന് വൈകിട്ട് നാലോടെയാണ് കുറ്റിപ്പുറം സ്വദേശി തോണിക്കടവത്ത് മുഹമ്മദ് സബാഹിന്റെ ഭാര്യ വടക്കനായി പടിഞ്ഞാറത്ത് ഹസ്‌ന(27)യെ കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ നിന്ന് അലര്‍ജിക്കുള്ള 2 ഡോസ് കുത്തിവയ്പ് നല്‍കി. കുത്തിവയ്‌പെടുത്ത് 10 മിനിറ്റിനുള്ളില്‍ അബോധാവസ്ഥയിലായ ഹസ്‌നയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 27ന് മരിച്ചു.

hasna

3 മാസം മുന്‍പ് കോവിഡ് ബാധിച്ച ഹസ്‌ന 24ന് ആണ് ആദ്യഡോസ് വാക്‌സീന്‍ എടുത്തത്. 24ന് വാക്‌സിന്‍ സ്വീകരിച്ച് 38 മണിക്കൂറിന് ശേഷം യുവതിയെ അലര്‍ജി കാരണം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ ലഭ്യമാക്കുകയായിരുന്നു. ഇൻജെക്ഷൻ എടുത്തതിന് പിന്നാലെ ബോധ രഹിതയായ ഹസ്‌നയുടെ രക്ത മര്‍ദ്ദം കുറയുന്നതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയും അവിടെ നിന്ന് അടിയന്തിരമായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമാണുണ്ടായത്. പിന്നീട് ചികിത്സയിലിരിക്കെയാണ് മരണമുണ്ടായത്. 

എവിടെയാണ് ആരോഗ്യ പ്രവർത്തകർക്ക് പിഴച്ചത് എന്ന കാര്യത്തിൽ  അന്വേഷണം നടത്തി കണ്ടെത്തേണ്ടതുണ്ട്. കോവിഡ് വാക്‌സിൻ സ്വീകരിച്ച് ഏതാനും മണിക്കൂറുകൾക്കകം അലർജി വന്നതും, അലർജിക്ക് ഇഞ്ചക്ഷൻ നൽകി മിനുറ്റുകൾക്കകം യുവതി ബോധരഹിതയായതും പഠന വിധേയമാക്കേണ്ടതുണ്ട്. കോവിഡ് വാക്‌സിൻ ഗുരുതര ആരോഗ്യ പ്രശനങ്ങൾ ഉണ്ടാക്കുമെന്ന തരത്തിൽ തുടക്കം മുതലേ പ്രചാരണം ഉള്ള സാഹചര്യത്തിൽ നിജ സ്ഥിതി കണ്ടെത്തേണ്ടതുണ്ട്.

സംഭവത്തില്‍ കുറ്റിപ്പുറം ആശുപത്രിയിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടി ഹസ്‌നയുടെ കുടുംബം മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായി എന്ന തരത്തിലാണ് നിലവിൽ എല്ലാ ഊഹാപോഹങ്ങളും നടക്കുന്നത്. സംഭവത്തിൽ പോലീസിന്റെയും ആരോഗ്യ വകുപ്പിന്ന്റെയും അന്വേഷണം നടക്കുന്നുണ്ട്.

തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലാണ് പോലീസ് അന്വേഷണം. കുറ്റിപ്പുറം ഗവ.താലൂക്ക് ആശുപത്രിയിലെത്തിയ അന്വേഷണ സംഘം യുവതിയെ പരിശോധിച്ച ഡോക്ടറെ ചോദ്യം ചെയ്തു. ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ കസ്റ്റഡിയിലെടുത്തു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട രേഖകളും പൊലീസ് പരിശോധിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തി. രാസപരിശോധനാ റിപ്പോര്‍ട്ടടക്കം ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.

ReadAlso:

പെല്ലറ്റ് ഗൺ ഉപയോഗം മനുഷ്യാവകാശ ലംഘനമല്ലെന്ന് CRPF; ദില്ലി പ്രതിഷേധത്തിലെ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ആലിന്‍ ഷെറിന്‍ എബ്രഹാം: 10 മാസം പ്രായമുള്ള കുഞ്ഞ് 5 പേര്‍ക്ക് പുതുജീവനേകി

വാളയാർ ആൾകൂട്ടക്കൊല; ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

‘പുച്ചീ..ഒന്ന് ചത്ത് തരാവോ നിനക്ക്’: എനിക്ക് നിന്നെ ഇങ്ങനെ കാണാന്‍ വയ്യ; ആ വാക്കുകള്‍ നെഞ്ചില്‍ ഒരു ആണി പോലെ തറച്ചു; സ്‌നൂക്കര്‍ താരത്തിനോട് അമ്മ പറഞ്ഞ വാക്കുകള്‍ ?

“അച്ഛന്‍ സ്വാമി” യുടെ അഴിഞ്ഞാട്ടം പൊളിച്ചത് പതിനേഴു കാരി; ശരീരഭാഗങ്ങളില്‍ നാണയങ്ങള്‍ വെച്ചുള്ള പൂജയ്ക്ക് സ്ത്രീകള്‍ പൂര്‍ണ്ണ നഗ്‌നരാകണം

വിഷയത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി ഡിഎംഒ ഡോ. ഇസ്മായില്‍ അറിയിച്ചു. കുറ്റിപ്പുറത്ത് നിന്ന് റഫർ ചെയ്യപ്പെട്ട യുവതിക്ക് വേണ്ട എല്ലാ വൈദ്യസഹായങ്ങളും നല്‍കിയെങ്കിലും ആരോഗ്യനില മോശമാകുകയും മരണപ്പെടുകയുമായിരുന്നെന്നും ഡെപ്യൂട്ടി ഡിഎംഒ പറയുന്നു.

udf

സംഭവത്തിൽ കുറ്റിപ്പുറം യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധവും നടക്കുന്നുണ്ട്. മരണത്തിനു ഉത്തരവാദികള്‍ക്കെതിരെ നടപടി എടുക്കണമെന്നാവിശ്യപെട്ടുകൊണ്ട് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് പഞ്ചായത്ത് യുഡിഫ് കമ്മിറ്റി മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു.

കേരളത്തിൽ കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് ഒരു പക്ഷെ ആദ്യമാണ്. ഹസ്‌നയുടെ മരണത്തിൽ തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഉത്തരവാദികൾ ആയവരെ കണ്ടെത്തുകയും ശിക്ഷിക്കേണ്ടതുമുണ്ട്. അതൊരു സ്വാഭാവിക മരണം അല്ലാത്തതിനാൽ അവർക്ക് നീതി നൽകേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. 

Latest News

ലോൺ തട്ടിപ്പ്; ഇരയായവരുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അധികൃതർ, നാട്ടുകാർ തടഞ്ഞതോടെ മടങ്ങി | loan-fraud-bank-officials-arrived-at-victims-homes-to-initiate-attachment-proceedings-articleshow

കയ്പമംഗലം വാഹനാപകടം; പുണെ സ്വദേശിയായ ലോറി ഡ്രൈവർ പിടിയിൽ | kaipamangalam-accident-lorry-driver-arrested

ഭക്ഷണമുണ്ടാക്കാൻ വിസമ്മതിച്ചതിന് ഭർത്താവിൻ്റെ മർദ്ദനം; യുവതിക്ക് ദാരുണാന്ത്യം; സംഭവം നാഗ്പൂരില്‍

ദളിത് പെണ്‍കുട്ടിയുടെ പിതാവിനെ മര്‍ദ്ദിച്ച സംഭവം; പ്രതി സ്വതന്ത്ര ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു | incident-involving-the-assault-of-a-dalit-girls-fatheraccused-remanded-police-custody

പശ്ചിമ ബംഗാളില്‍ പ്രാര്‍ത്ഥനകള്‍ നിര്‍ത്തി ക്രിസ്ത്യന്‍ സംഘടനകള്‍; സംഘപരിവാര്‍ സംഘടനകളുടെ ആക്രമണം എന്ന് പരാതി | west-bengal-christian-organisations-prayers-home-visits-bjp-government

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies