അഹമ്മദാബാദ്: ഗുജറാത്തില്‍ സ്ഥലം മാറ്റം ലഭിച്ച പൊലീസ് ഇൻസ്പെക്ടർക്ക് നല്‍കിയ വികാര നിർഭരമായ യാത്രയയപ്പിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറല്‍. ഖേദ്ബ്രഹ്മ പട്ടണത്തിലെ സബ് ഇൻസ്പെക്ടറായ വിശാൽ പട്ടേലിനാണ് നാട്ടുകാർ വികാര നിർഭരമായ യാത്രയയപ്പ് നല്‍കിയത്.
വിശാൽ പട്ടേലിന്‍റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചാണ് പലരും പൊലീസ് ഉദ്യോഗസ്ഥനോട് വിട പറയുന്നത്. നാട്ടുകാർ മാത്രമല്ല, സഹപ്രവർത്തകരും വളരെ സങ്കടത്തോടെയാണ് ഇദ്ദേഹത്തെ യാത്രയാക്കുന്നത്. നാട്ടുകാരുടേയും സഹപ്രവർത്തകരുടെയും യാത്രയയപ്പില്‍ പട്ടേലിന്‍റെ കണ്ണും നിറഞ്ഞൊഴുകി. ആളുകള്‍ അദ്ദേഹത്തിന് മേല്‍ പൂക്കള്‍ വര്‍ഷിക്കുന്നതും അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നതും വീഡിയോയില്‍ കാണാം.
An officer and a true friend of the people!
An emotional send off by local citizens to a Police SubInspector in Gujarat on his transfer. He was instrumental in saving lives during Corona outbreak. Officers of such quality of heart n mind make us proud of the service.🙏 pic.twitter.com/MFa9m0J7DB— Indian Police Foundation (@IPF_ORG) November 24, 2021
ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു വിശാഖ് പട്ടേല്‍. ഏറെനാള്‍ അവിടെ സേവനം അനുഷ്ഠിച്ച അദ്ദേഹം പ്രദേശത്തെ ആളുകളുടെ പ്രിയപ്പെട്ടവനായിരുന്നു. അദ്ദേഹത്തെ ഏത് സമയത്ത് ആര് വന്ന് വിളിച്ചാലും അവരുടെ ആവശ്യങ്ങളെല്ലാം അദ്ദേഹം യാതൊരു മടിയും കൂടാതെ നടത്തി കൊടുക്കുമായിരുന്നു. ഇങ്ങനെയാണ് വിശാല്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയത്.