നദിയ: വാനും ലോറിയും കൂട്ടിയിടിച്ച് 18 പേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. പശ്ചിമ ബംഗാളിലെ നദിയ ജില്ലയിൽ ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന കല്ലുകൾ നിറച്ച ലോറി പെട്ടെന്ന് റോഡിലേക്ക് പ്രവേശിച്ചതോടെ വാനിലേക്ക് ഇടിച്ചു കയറുയായിരുന്നു. 18 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ശക്തിനഗർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശവസംസ്കാകര ചടങ്ങുകൾക്കായി നോർത്ത് 24 പർഗാൻസിലെ ബാഗഡയിലെ നമ്പദീപിലേക്ക് പോവുകയായിരുന്നു വാൻ യാത്രക്കാർ.
അതേസമയം, മൂടൽമഞ്ഞും വാഹനത്തിൻറെ അമിത വേഗതയും അപടത്തിന് കാരണമായെന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.