Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

പി.ഡബ്ല്യു.ഡി എന്‍ജിനീയറുടെ വീട്ടില്‍ റെയ്ഡ്; പൈപ്പിനുള്ളില്‍ നിന്ന് കണ്ടെത്തിയത് ലക്ഷങ്ങള്‍: വീഡിയോ

Web Desk by Web Desk
Nov 24, 2021, 09:20 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

ബം​ഗ​ളൂ​രു: പി.ഡബ്ല്യു.ഡി ജൂനിയര്‍ എഞ്ചിനീയറുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത 40 ലക്ഷം രൂപ പിടികൂടി. 13 ലക്ഷം രൂപ വീട്ടിലെ ഡ്രെയിനേജ് പൈപ്പില്‍ നിന്നാണ് പിടിച്ചെടുത്തത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയിലെ ശാന്തനഗൗഡ ബിരാദാറിന്‍റെ വസതിയിലായിരുന്നു പരിശോധന. പ്ലം​ബ​റെ എ​ത്തി​ച്ചാ​ണ് പ​ണം ക​ണ്ടെ​ടു​ത്ത​ത്.

അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാനത്താകമാനം നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് അന്വേഷണ സംഘം ഇവിടെയുമെത്തിയത്. കണക്കിൽ പെടാത്ത പണം ശാന്തനഗൗഡ ബിരാദാറിന്‍റെ വസതിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച പണവും സ്വർണവും കണ്ടെത്തിയത്.

ACB officials found money in the Pipeline in the house of PWD Junior Engineer , Kalaburagi#kalaburagi #Viral pic.twitter.com/HFNiUVJOGd

— Shivam Chaudhary🇮🇳 (@SHIVAM706) November 24, 2021

ആന്‍റി കറപ്ഷന്‍ ബ്യൂറോയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പൊലീസ് സൂപ്രണ്ട് മഹേഷ് മേഘന്നനവറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ 7 മണിയോടെയാണ് ഗുബ്ബി കോളനിയിലെ വസതിയില്‍ പരിശോധനയ്ക്ക് എത്തിയത്. 
 
പരിശോധന സംബന്ധിച്ച് നേരത്തെ വിവരം ലഭിച്ചതിനാല്‍ എഞ്ചിനീയര്‍ പണം വീട്ടിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പൈപ്പിനുള്ളില്‍ പണമുണ്ടെന്ന് മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഒരു പ്ലംബറെ എത്തിച്ച് പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്. ഇയാളുടെ വീട്ടില്‍ നടന്ന റൈഡില്‍ 25 ലക്ഷം രൂപയും വലിയ അളവില്‍ സ്വര്‍ണവും പിടിച്ചെടുത്തു. 

പിഡബ്ല്യുഡി ഉദ്യോഗസ്ഥന് ഗുബ്ബി കോളനിയിലും ബഡേപൂരിലും വീടുകളും പ്ലോട്ടുകളും ഫാം ഹൗസുകളും ഉണ്ടെന്ന് രേഖകളില്‍ നിന്ന് വ്യക്തമായി. വസ്തുവകകളുടെ മൂല്യം കണ്ടെത്തേണ്ടതുണ്ടെന്ന് എസിബി വൃത്തങ്ങൾ അറിയിച്ചു. എസിബി ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം ഹംഗരാഗയിലെ ഫാം ഹൗസുകളിൽ പരിശോധന നടത്തി.

1992ൽ കലബുറഗി ജില്ലാ പഞ്ചായത്തിലെ എഞ്ചിനീയറിംഗ് വകുപ്പിൽ താത്കാലികാടിസ്ഥാനത്തിൽ ജൂനിയർ എഞ്ചിനീയറായാണ് ശാന്തനഗൗഡ ബിരാദാര്‍ ജോലി തുടങ്ങിയത്. 2000ൽ സ്ഥിരം ജീവനക്കാരനായി.

ReadAlso:

ലൈംഗികാതിക്രമ പരാതി നിലനിൽക്കെ എ.എം.വി.ഐ ദിപിന്‍ ഇടവണ്ണയ്‌ക്കെതിരായ നടപടി വൈകുന്നു; മോട്ടോർ വാഹന വകുപ്പിൽ അതൃപ്തി

13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: അല്‍വാസിയുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും

അമ്പൂരിയിൽ വിവാഹ വാർഷികാഘോഷത്തിനിടെ മകൻ അച്ഛനെ അടിച്ചു കൊലപ്പെടുത്തി

അഞ്ച് വയസ്സുകാരി മുതൽ 40 വയസ്സുള്ളവർ വരെ ഇരകൾ; സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ കവർന്ന് മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ

Latest News

16.7 ലക്ഷം അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: കുടുംബശ്രീ ‘ജീവന്‍ ദീപം ഒരുമ’ ഇന്‍ഷുറന്‍സ് പദ്ധതി

ചാമ്പ്യൻഷിപ്പ് സമ്മാനത്തുക മുഴുവൻ കളിക്കാർക്ക് വീതിച്ചുനൽകാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ്; ബോണസ് പ്രഖ്യാപനവുമായി നിലവിലെ ചാമ്പ്യന്മാർ

ഓപ്പറേഷൻ തൂഫാൻ : ദക്ഷിണേന്ത്യൻ സംസ്ഥാന ങ്ങൾ കൈകോർക്കുന്നു: ലഹരി വേട്ടയ്ക്കായി സ്ഥിരം സംവിധാനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രി

തിരച്ചില്‍ അഞ്ചാം ദിനം: കണ്ടെത്താന്‍ ഒരേയൊരാള്‍ മാത്രം; പേര് വിക്രം റാണ, ഹിമാചല്‍ സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ; മണ്ണ് മാറ്റുന്നതിനെ കുറിച്ച് പഠനം നടത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ | kalladi-landslide-government-appoints-expert-committee-to-study-soil-removal

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies