മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന റിപ്പോര്‍ട്ട് തള്ളി ബിസിസിഐ. താരങ്ങളുടെ ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്നും അങ്ങനെ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടില്ലെന്നും ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.
“അങ്ങനെ ഒരു കാര്യം ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ല. ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അതില്‍ ബിസിസിഐയ്ക്ക് ഒരു റോളുമില്ല”- അരുണ്‍ പറഞ്ഞു.
കാറ്ററിംഗ് കരാര്‍ എടുത്തവര്‍ക്ക് വിതരണം ചെയ്ത കളിക്കാര്‍ക്കുള്ള ഭക്ഷണ മെനുവിന്റെ ഏറ്റവും താഴെ ബീഫും പോര്‍ക്കും ഒഴിവാക്കണമെന്നും ഹലാല്‍ ഭക്ഷണം മാത്രമേ താരങ്ങള്‍ക്ക് നല്‍കാവൂ എന്നും പറയുന്നത്. എന്നാല്‍ ഈ നിര്‍ദ്ദേശം എങ്ങനെ കടന്നുകൂടിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഹലാല്‍ ഭക്ഷണം മാത്രമേ നല്‍കാവൂ എന്ന് ബിസിസിഐ നിര്‍ദ്ദേശം നല്‍കിയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഫുഡ് മെനുവില്‍ പ്രധാനപ്പെട്ട നിര്‍ദേശം എന്ന നിലയിലാണ് ഹലാല്‍ മാംസത്തിന്റെ കാര്യം സൂചിപ്പിച്ചിരുന്നത്.