ദുൽഖർ സൽമാൻ നായകനായ കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന് വേണ്ടി വാഹനങ്ങളിൽ ചിത്രത്തിന്റെ പോസ്റ്റർ സ്റ്റിക്കർ ഒട്ടിച്ചതിനെതിരെ യൂട്യൂബ് വ്ളോഗർമാരായ ഇ- ബുൾജെറ്റ്. മോട്ടോർ വാഹന വകുപ്പ് ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്ന് ഇ ബുൾജെറ്റ് വ്ളോഗർമാർ ഫേസ്ബുക്കിൽ കുറിച്ചു. ഇതിനെതിരെ ഇന്ന് രാത്രി ഒൻപത് മണിക്ക് ശക്തമായി പ്രതിഷേധിക്കുമെന്നും ഇവർ പറഞ്ഞു.നിയമ വിരുദ്ധമായി വാഹനത്തിൽ രൂപമാറ്റം വരുത്തിയതിനെ തുടർന്ന് നിയമനടപടി നേരിട്ടവരാണ് ഇ ബുൾജെറ്റ് വ്ളോഗർമാർ. ഇവരുടെ അറസ്റ്റും തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഏറെ ചർച്ചയായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം,
MVD ഈ ഇരട്ടത്താപ്പ് നയമാണ് ആദ്യം അവസാനിപ്പിക്കേണ്ടത് രണ്ടു വണ്ടിയും വൈറ്റ് ബോര്‍ഡ് പക്ഷേ ഞങ്ങള്‍ ചെയ്ത തെറ്റ്. കുറുപ്പിന്റെ പ്രമോഷന് ചെയ്ത ഈ വണ്ടി ശരി. കേരളത്തിന്റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ ഓടിയ വണ്ടി ഇതുവരെ ഒരു ഉദ്യോഗസ്ഥര്‍ പോലും പരിശോധിച്ചിട്ട് പോലുമില്ല. സിനിമാതാരങ്ങള്‍ക്ക് എന്തും ആകാം. പക്ഷേ ഞങ്ങളെപ്പോലുള്ള പാവം ബ്ലോഗര്‍മാര്‍ എന്തുചെയ്താലും അത് നിയമവിരുദ്ധമാക്കി കാണിക്കാന്‍ ഇവിടെ പലരും ഉണ്ട്. ഒരു മീഡിയക്കാര് പോലും ഈ ഒരു കാര്യം പുറത്തു പോലും കൊണ്ടുവന്നിട്ടില്ല ഞങ്ങള്‍ അതിശക്തമായി ഇന്ന് രാത്രി 9 മണിക്ക് ഇതിനെതിരെ ഞങ്ങള്‍ പ്രതികരിക്കുന്നു.
എന്നാല്‍ ഈ വാഹനം കൊണ്ട് ദുല്‍ഖര്‍ സല്മാന് ഡ്രാഫ്റ്റ് ചെയ്യുകയും പല അഭ്യാസങ്ങള്‍ കാണിക്കുകയും ചെയ്തപ്പോള്‍ അത് സമൂഹത്തിന് നല്ലതും, ഞങ്ങള്‍ തെറ്റ് ആയി മാറുന്നത് എങ്ങനെ എന്ന് എനിക്ക് മനസ്സിലാവുന്നില്ല. പാവപ്പെട്ട വണ്ടിയില്‍ നിന്നും ഉപജീവനം നേടുന്നവരെ ദ്രോഹിക്കുകയും ഇവരെ പോലുള്ള നടന്മാരെ പൂജിക്കുകയും ചെയ്യുന്നത് എവിടെ നിന്നാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.