തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യരുടെ നിലപാടിനെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ഹലാല്‍ ഭക്ഷണത്തിനുപിന്നില് തീവ്രവാദ ശക്തികളാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു. ഇതോടെ ഹലാല്‍ വിവാദത്തില്‍ താന്‍ നേരത്തെ ഇട്ട ഫേയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് വാര്യരും രംഗത്തെത്തി.
തന്റെ പോസ്റ്റ് പാരഗൺ ഹോട്ടലിനു (Paragon Hotel) എതിരായ പ്രചാരണത്തിന് എതിരെ ആയിരുന്നു എന്ന് സന്ദീപ് വാര്യർ പറയുന്നു. പാർട്ടി നിലപാടിന് വിരുദ്ധം ആണ് പോസ്റ്റ് എന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞതോടെ പോസ്റ്റ് പിൻവലിക്കുന്നു. അച്ചടക്കമുള്ള പ്രവർത്തകൻ ആണ് താൻ എന്നും സന്ദീപ് വാര്യർ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഹലാല്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത് നിഷ്കളങ്കമായല്ലെന്നും ഹലാല്‍ സംസ്കാരം ഉണ്ടാക്കുന്നതിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ടെന്നും കെ. സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് വ്യക്തമാക്കിയ സംസ്ഥാന നേതൃത്വം, സന്ദീപ് വാര്യരെ ശക്തമായി വിമര്‍ശിച്ചു. പാര്‍ട്ടി ഭാരവാഹികള്‍ ഇത്തരം വിഷയത്തില്‍ എടുക്കുന്ന നിലപാടുകള്‍ പാര്‍ട്ടി നിലപാടുമായി ചേര്ന്നുനില്ക്കുന്നതാകണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പി. സുധീര്‍ പറഞ്ഞു. ഇതോടെ പോസ്റ്റ് പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി സന്ദീപ് വാര്യര്‍ രംഗത്തെത്തി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
കോഴിക്കോട്ടെ പ്രമുഖ റസ്റ്റോറൻറായ പാരഗണിനെതിരെ മത മൗലികവാദികൾ നടത്തുന്ന സംഘടിത സാമൂഹിക മാധ്യമ അക്രമണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇന്നലെ വ്യക്തിപരമായ ഒരു പ്രതികരണം പങ്കു വച്ചിരുന്നു . ആയിരത്തറനൂറ് തൊഴിലാളികളുള്ള ആ ഹോട്ടൽ ശൃംഖല കെട്ടിപ്പടുക്കാൻ അതിൻ്റെ ഉടമസ്ഥൻ ശ്രീ.സുമേഷ് ഗോവിന്ദ് എത്ര കഷ്ടപ്പെട്ടിരിക്കും എന്ന ചിന്തയിൽ നിന്നാണ് ആ പോസ്റ്റ് ഇട്ടത് . ( ലിങ്ക് താഴെ )
എന്നാൽ എൻ്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കാതെ മാധ്യമങ്ങൾ അത് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർക്കുകയും പ്രവർത്തകർ തെറ്റിദ്ധരിക്കാനിടയാവുകയും ചെയ്തിട്ടുണ്ട് .
പാർട്ടി നിലപാട് സംസ്ഥാന അദ്ധ്യക്ഷൻ ശ്രീ. കെ.സുരേന്ദ്രൻ പ്രഖ്യാപിച്ച സ്ഥിതിക്ക് അച്ചടക്കമുളള പാർട്ടി പ്രവർത്തകനായ ഞാൻ വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചിരിക്കുന്നു.