കൊല്‍ക്കത്ത: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുത്തു. ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ഇന്ത്യ ഇതിനോടകം തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു.
ഇന്ത്യ രണ്ട് മാറ്റങ്ങളുമായാണ് ഇന്ന് കളിക്കുന്നത്. കെ.എല്‍.രാഹുല്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ക്ക് പകരം ഇഷാന്‍ കിഷന്‍, യൂസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ ടീമിലിടം നേടി.
ടിം സൗത്തിയുടെ അഭാവത്തില്‍ ന്യൂസീലന്‍ഡിനെ മിച്ചല്‍ സാന്റ്‌നറാണ് നയിക്കുന്നത്. സൗത്തിയ്ക്ക് പകരം ലോക്കി ഫെര്‍ഗൂസന്‍ ടീമിലിടം നേടി.