മോഹന്‍ലാല്‍ ചിത്രം ആറാട്ട് ഫെബ്രുവരി 10 ന് പ്രേക്ഷകരിലേക്ക് എത്തും.ചിത്രവുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
ചിത്രത്തിലെ നെയ്യാറ്റിന്‍കര ഗോപന് എന്ന മോഹന്‍ലാല്‍ കഥാപാത്രം ഇതിനോടകം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു.നെയ്യാറ്റിന്‍കരയില്‍ നിന്നും പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ ഗോപന് എത്തുന്നതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് ആറാട്ടിന്റെ പ്രമേയം.മരക്കാറിന് ശേഷമുള്ള രണ്ടാമത്തെ വലിയ ഡീലാണിത്.
12 കോടി രൂപയ്ക്ക് ഏഷ്യാനെറ്റുമായി ചിത്രം സാറ്റ്ലൈറ്റ് കച്ചവടം ഉറപ്പിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.18 കോടി ബഡ്ജറ്റില്‍ ബി.ഉണ്ണികൃഷ്ണനാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഉദയ് കൃഷ്ണ തിരക്കഥയെഴുതുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, ജോണി ആന്റണി, ഇന്ദ്രന്‍സ്, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്.