വിജയ് ദേവെരകൊണ്ട (Vijay Deverakonda) നായകനാകുന്ന ചിത്രമാണ് ‘ലൈഗർ’. ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസൺ (Mike Tyson) ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മൈക്ക് ടൈസൺ ഇന്ത്യൻ ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന പ്രഖ്യാപനം ഓൺലൈനിൽ തരംഗമായിരുന്നു. ഇപോഴിതാ ലൈഗറെന്ന ചിത്രത്തിലെ നായിക അനന്യ പാണ്ഡ പങ്കുവെച്ച മൈക് ടൈസണിനൊത്തുള്ള ഫോട്ടോയാണ് ചർച്ചയാകുന്നത്.
മൈക്ക് ടൈസനുമായുള്ള സൗഹൃദമാണ് അനന്യ പാണ്ഡ ഫോട്ടോയിലൂടെ സൂചിപ്പിക്കുന്നത്. ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുരി ജഗന്നാഥും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
കൊവിഡ് കാരണമായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് വൈകിയത്. ഇപോൾ ലൈഗറെന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. മണി ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.
മിക്സഡ് മാർഷ്യൽ ആർട്‍സ് താരമായാണ് വിജയ് വേഷമിടുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രം എത്തുക. തമിഴിലും കന്നഡയിലും മലയാളത്തിലും ചിത്രം മൊഴിമാറ്റിയും പ്രദർശനത്തിന് എത്തും. ഒടിടിയിൽ ലൈഗർ എന്ന ചിത്രം റിലീസ് ചെയ്യുമെന്ന റിപ്പോർട്ട് നേരത്തെ വിജയ് ദേവെരകൊണ്ട തള്ളിയിരുന്നു.