പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ നിലവിലുള്ള ഒഴിവുകള്‍ നികത്തുന്നതിന് 2022 ഏപ്രില്‍ ഒന്‍പതിന് നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നവംബര്‍ 30 വരെ നീട്ടി. www.navodaya.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. കാസര്‍കോട് ജില്ലയില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന 2006 മെയ് ഒന്നിനും 2010 ഏപ്രില്‍ 30 നുമിടയില്‍ ജനിച്ചവര്‍ക്കാണ് അവസരം. ഫോണ്‍: : 7379558287, 9447283109. 8943822335.