ലോകകപ്പ് യോഗ്യത റൗണ്ടിലെ അവസാന മത്സരത്തിൽ പത്തു ഗോളുകൾ അടിച്ചുകൂട്ടിയാണ് ഇംഗ്ലണ്ട് ഖത്തറിലേക്കുള്ള ടിക്കറ്റ് എടുത്തത്. ആദ്യമായാണ് ഇംഗ്ലണ്ട് ഒരു മത്സരത്തിൽ പത്ത് ഗോളുകൾ നേടുന്നത്. യൂറോപ്പിലെ ഒരു ടീമിനെതിരെ ഇംഗ്ലണ്ട് ഇത്രയും ഗോളടിച്ചതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ല.
കാരണം, എതിരാളികളായ സാൻമറിയോ ഫുട്ബാളിന് ഒരു പ്രാധാന്യവും നൽകാത്ത നാടാണ്. ഇന്ത്യയേക്കാൾ റാങ്കിങ്ങിൽ നൂറിലധികം പോയൻറ് പിന്നിൽ ! ഹാരികെയ്നും ഫിൽ ഫോഡനും ബുകായോ സാക്കയുമെല്ലാം അടങ്ങിയ, ക്ലബ് ഫുട്ബാളിലെ രാജക്കന്മാർ ബൂട്ടണിയുന്ന ഇംഗ്ലീഷ് ടീം ഇത്രയും ഗോളടിച്ചില്ലങ്കിലല്ലേ അത്ഭുതമുള്ളൂ.
ഫിഫ റാങ്കിങ്ങിൽ 210ാമതാണ് സാൻ മറിനോ. അതിനപ്പുറത്തേക്ക് ടീമുകളില്ല. കൃത്യമായി പറഞ്ഞാൽ ഫിഫ റാങ്കിങ്ങിലെ അവസാന സ്ഥാനക്കാർ. അവർക്കെതിരെയാണ് ഇംഗ്ലീഷുകാർ ഇത്രയും ഗോളുകൾ അടിച്ചുകൂട്ടിയത്. 1993ൽ 118ാം സ്ഥാനത്തേക്ക് കയറിയതാണ് ഈ ടീമിൻറെ ഏറ്റവും വലിയ റാങ്ക്. പത്തുഗോളുകൾ വാങ്ങിയത് ഈ ടീമിന് പുത്തരിയല്ല.
Nothing to see here. Just three Japanese internationals vs. 100 school children lining up in a 30-30-30-10 formation. pic.twitter.com/yz5zkovKIK
— Ball Street (@BallStreet) January 8, 2018
https://platform.twitter.com/embed/Tweet.html?dnt=false&embedId=twitter-widget-0&features=eyJ0ZndfZXhwZXJpbWVudHNfY29va2llX2V4cGlyYXRpb24iOnsiYnVja2V0IjoxMjA5NjAwLCJ2ZXJzaW9uIjpudWxsfSwidGZ3X2hvcml6b25fdHdlZXRfZW1iZWRfOTU1NSI6eyJidWNrZXQiOiJodGUiLCJ2ZXJzaW9uIjpudWxsfSwidGZ3X3NwYWNlX2NhcmQiOnsiYnVja2V0Ijoib2ZmIiwidmVyc2lvbiI6bnVsbH19&frame=false&hideCard=false&hideThread=false&id=950382135969566720&lang=en&origin=https%3A%2F%2Fads.colombiaonline.com%2Fexpresso%2Fselfservice%2Fp%2Fc1e%2Fcontent%2Fcreatearticle.htm%3Fstage%3D1%26cld%3D2%23&sessionId=f49c5991a81b0c502972e256bc67e739669ec6b8&theme=light&widgetsVersion=f001879%3A1634581029404&width=550px