ജയസൂര്യ നായകനാകുന്ന പുതിയ ചിത്രമാണ് ജോൺ ലൂതർ. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഭിജിത്ത് ജോസഫിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജോൺ ലൂതർ എന്ന ചിത്രത്തിലെ ജയസൂര്യയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്.
ജയസൂര്യക്ക് പുറമേ ആത്മീയ, ദൃശ്യ രഘുനാഥ്, ദീപക് പറമ്പോൽ, സിദ്ദിഖ്, ശിവദാസ് കണ്ണൂർ, ശ്രീലക്ഷ്‍മി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിൻറെ ഛായാഗ്രഹണം റോബി വർഗീസ് രാജ് ആണ്. സൗണ്ട് വിഷ്‍ണു ഗോവിന്ദ്. വസ്‍ത്രലങ്കാരം സരിത ജയസൂര്യ.
അലോൻസ ഫിലിംസിൻറെ ബാനറിൽ തോമസ് പി മാത്യു നിർമ്മിക്കുന്നു. സഹനിർമ്മാണം ക്രിസ്റ്റീന തോമസ്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ.
കലാസംവിധാനം അജയ് മങ്ങാട്, മേക്കപ്പ് ലിബിൻ മോഹനൻ. ആക്ഷൻ ഫീനിക്സ് പ്രഭു. സംഗീതം ഷാൻ റഹ്‍മാൻ. പരസ്യകല ആനന്ദ് രാജേന്ദ്രൻ. വിതരണം സെഞ്ച്വറി റിലീസ്, വാർത്താ പ്രചരണം എ എസ് ദിനേശ്. രഞ്‍ജിത് ശങ്കറിന്റെ സംവിധാനത്തിലുള്ള സണ്ണിയാണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രം. പ്രജേഷ് സെന്നിൻറെ ‘മേരി ആവാസ് സുനോ’, നാദിർഷയുടെ ‘ഈശോ’, റോജിൻ തോമസിൻറെ ‘കത്തനാർ’ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് ജയസൂര്യ നായകനാകുന്നത്.