ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ബാറ്റര്‍ വി.വി.എസ് ലക്ഷ്മണ്‍ നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയേല്‍ക്കും. ബി.സി.സിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത വെളിപ്പെടുത്തിയത്.
നേരത്തെ രാഹുല്‍ ദ്രാവിഡ് ആയിരുന്നു നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമിയുടെ നേതൃസ്ഥാനത്ത്. കഴിഞ്ഞ ദിവസം ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി ചുമതലയേറ്റെടുത്തിരുന്നു. ദ്രാവിഡിന്‍റെ പിന്‍ഗാമിയായിട്ടാണ് ലക്ഷ്മണ്‍ന്‍റെ വരവ്.
ഈ മാസാവസാനം നടക്കാനിരിക്കുന്ന ഇന്ത്യ എ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് ശേഷം ലക്ഷ്മണ്‍ എന്‍.സി.എ തലവനായി സ്ഥാനമേറ്റെടുക്കുമെന്നാണ് സൂചന. എന്‍.സി.എ തലവനാകുന്നതോടെ ലക്ഷ്മണിനായിരിക്കും പിന്നീട് ഇന്ത്യ എ,അണ്ടര്‍ 19 ടീമുകളുടേയും ചുമതല.