ന്യൂഡല്‍ഹി: നടി കങ്കണ റണാവത്തിന് നൽകിയ പത്മശ്രീ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ രാഷ്ട്രപതിക്ക് കത്തയച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തെ ഭിക്ഷയായി വിശേഷിപ്പിച്ച കങ്കണക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നു ഡൽഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാള്‍ കത്തില്‍ ആവശ്യപ്പെട്ടു.
കങ്കണയുടെ മാനസിക നില ശരിയല്ല. അവര്‍ക്ക് വേണ്ടത് ചികിത്സയാണ് അവാർഡല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. തനിക്ക് വിയോജിപ്പുള്ളവരെ മോശമായ ഭാഷയിൽ ആക്രമിക്കുന്ന കങ്കണ, സ്വന്തം രാജ്യത്തെ ജനങ്ങൾക്കുനേരെ വിഷം ചീറ്റാറുണ്ടെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.
कंगना रनाउत ऐसी महिला है जिसे गांधी भगत सिंह की शहादत मज़ाक़ लगती है और लाखों लोगों की त्याग तपस्या से हासिल आज़ादी भीख लगती है! इसको पुरस्कार की नही इलाज की ज़रूरत है!
मैंने राष्ट्रपति को पत्र लिखा है कि तुरंत रनाउत का पद्म श्री वापिस लेके उसपे राष्ट्रद्रोह की FIR होनी चाहिए! pic.twitter.com/GqlwwUSpfK
— Swati Maliwal (@SwatiJaiHind) November 14, 2021
മഹാത്മാ ഗാന്ധി, ആസാദ്, ഭഗത് സിങ് തുടങ്ങി നമ്മുടെ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച എണ്ണമറ്റ മറ്റു സ്വാതന്ത്ര്യ സമര സേനാനികളോടുമുള്ള കങ്കണയുടെ വെറുപ്പാണ് പ്രസ്താവനയിൽ പ്രതിഫലിക്കുന്നതെന്നും സ്വാതി മാലിവാള്‍ കൂട്ടിച്ചേര്‍ത്തു. ഇത് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും അവര്‍ പറഞ്ഞു.
‘1947ൽ ഇന്ത്യക്ക് ലഭിച്ചത് സ്വാതന്ത്ര്യമായിരുന്നില്ല. ഭിക്ഷയായിരുന്നു. രാജ്യത്തിന് യഥാർഥത്തിൽ സ്വാതന്ത്ര്യം കിട്ടിയത് 2014ലാണ്’ എന്നായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം.